തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ഇ-ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കാനൊരുങ്ങി റെയിൽവേ


ന്യൂഡൽഹി: തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ഇ-ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കാനൊരുങ്ങി റെയിൽവേ. ഏജന്റുമാർ ബോട്ടുകളും വ്യാജ അക്കൗണ്ടുകളും ഉപയോഗിച്ചു നിരവധി ടിക്കറ്റുകൾ വാങ്ങുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് റെയിൽവേ നീക്കം.
ആധാർ പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കൾക്ക് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ 10 മിനിറ്റ് മുൻഗണന സമയം ലഭിക്കുമെന്നതാണ് തീരുമാനത്തിന്റെ നേട്ടം.
tRootC1469263">ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ അംഗീകൃത ഐ.ആർ.സി.ടി.സി ഏജന്റുമാരെയും അനുവദിക്കില്ല. ഓട്ടോമേറ്റഡ് ടൂളുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്ന 2.4 കോടിയിലേറെ അക്കൗണ്ടുകളാണ് ആറ് മാസത്തിനിടെ റെയിൽവേ ബ്ലോക്ക് ചെയ്തത്.
തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ ഉടൻ തന്നെ ഇ-ആധാർ ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടതുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തത്കാൽ ടിക്കറ്റ് വിൽപ്പനയുടെ ആദ്യ 10 മിനിറ്റിനുള്ളിൽ ഐ.ആർ.സി.ടി.സി അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന ഉപയോക്താക്കൾക്ക് മുൻഗണന ആക്‌സസ് ലഭിക്കും. ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ അംഗീകൃത ഏജന്റുമാർക്ക് പോലും അനുവാദമില്ല.
