റെയിൽവേ ഗ്രൂപ്പ് ഡി റിക്രൂട്ട്‌മെന്റ്! രജിസ്‌ട്രേഷൻ മാറ്റിവെച്ചു

recruitment

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) ഗ്രൂപ്പ് ഡി വിഭാഗത്തിലെ 22,000 ഒഴിവുകളിലേക്കുള്ള അപേക്ഷാ പ്രക്രിയ മാറ്റിവെച്ചു. മുൻപ് ജനുവരി 21-ന് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന രജിസ്‌ട്രേഷൻ നടപടികൾ പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജനുവരി 31 മുതലാണ് ആരംഭിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക പോർട്ടലായ rrbapply.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. 2026 മാർച്ച് 2 രാത്രി 11:59 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം. സാങ്കേതികമോ ഭരണപരമോ ആയ കാരണങ്ങളാലാണ് തീയതിയിൽ മാറ്റം വരുത്തിയതെന്നാണ് സൂചന.

tRootC1469263">

തിരഞ്ഞെടുക്കൽ പ്രക്രിയ

തിരഞ്ഞെടുക്കൽ പ്രക്രിയയിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, തുടർന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ശാരീരിക കാര്യക്ഷമതാ പരിശോധന എന്നിവ ഉൾപ്പെടുന്നു.

അപേക്ഷ ഫീസ്

ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 500 രൂപ അപേക്ഷാ ഫീസ് അടയ്ക്കണം. സിബിടി എഴുതുന്നവർക്ക് പരീക്ഷയ്ക്ക് ശേഷം 400 രൂപ റീഫണ്ട് ലഭിക്കും.
 

Tags