രാഹുലിന്റെ പരിപാടി 'ഫ്‌ലോപ്പ് ഷോ'; യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് യുപി മന്ത്രി ഡാനിഷ് അന്‍സാരി

danish ansari

രാഹുലിന്റെ പരിപാടി ഒരു 'ഫ്‌ലോപ്പ് ഷോ' ആയിരുന്നു എന്നായിരുന്നു അന്‍സാരി പരിഹസിച്ചത്

 പ്രയാഗ്രാജില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദ പരിപാടി പൂര്‍ണ പരാജയം ആയിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി. രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് രാഹുല്‍ നടത്തുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. രാഹുലിന്റെ പരിപാടി ഒരു 'ഫ്‌ലോപ്പ് ഷോ' ആയിരുന്നു എന്നായിരുന്നു അന്‍സാരി പരിഹസിച്ചത്.

രാജ്യത്തെ യുവജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഒപ്പമാണ് നിലകൊള്ളുന്നതെന്ന് ഡാനിഷ് അന്‍സാരി അവകാശപ്പെട്ടു. സര്‍ക്കാര്‍ പദ്ധതികളുടെയെല്ലാം പ്രയോജനം ഒരു വിവേചനവും കൂടാതെ യുവാക്കള്‍ക്ക് ലഭിക്കുന്നുണ്ട്. ഈ ജനപിന്തുണയില്‍ വിറളിപൂണ്ടാണ് രാഹുല്‍ ഗാന്ധിയെപ്പോലുള്ള പ്രതിപക്ഷ നേതാക്കള്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags