രാഹുല്‍ഗാന്ധിയുടെ അമേരിക്കന്‍ യാത്ര പ്രതിസന്ധിയിലായേക്കും

google news
rahul gandi

പുതിയ പാസ്‌പോര്‍ട്ട് അനുവദിച്ച് തരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതിയില്‍ അപേക്ഷ നല്‍കി. ഡല്‍ഹി റോസ് അവന്യു കോടതിയിലാണ് അദേഹം അപേക്ഷ നല്‍കിയത്. നേരത്തെ, കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ലോക്‌സഭാംഗത്വം നഷ്ടമായതിനെ തുടര്‍ന്ന് രാഹുല്‍ തന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നു. പിന്നാലെയാണ് സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്.

രാഹുലിനെതിരായ നാഷനല്‍ ഹെറാള്‍ഡ് കേസിന്റെ പശ്ചാത്തലത്തില്‍ എതിര്‍പ്പില്ലാ രേഖ (എന്‍ഒസി) ആവശ്യമായതിനാലാണ് റോസ് അവന്യു കോടതിയെ സമീപിച്ചത്. കേസിലെ ജാമ്യവ്യവസ്ഥയില്‍ പാസ്‌പോര്‍ട്ട് സംബന്ധിച്ച ഉപാധികള്‍ ഇല്ലാത്തതിനാല്‍ എന്‍ഒസിക്ക് തടസ്സമില്ലെന്ന് രാഹുലിന്റെ അഭിഭാഷകന്‍ അറിയിച്ചു. രാഹുലിന്റെ അപേക്ഷ അടുത്ത ദിവസം കോടതി പരിഗണിക്കും.


അതേസമയം, രാഹുലിന് സാധാരണ പാസ്‌പോര്‍ട്ടും അനുവദിക്കരുതെന്ന് ബിജെപി അനേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് കേസിലെ പ്രതിയാണ് രാഹുല്‍ ഗാന്ധിയെന്നാണ് അദേഹം ആരോപിക്കുന്നത്.
സുബ്രമണ്യന്‍ സ്വാമിയുടെ വാദങ്ങള്‍ കേള്‍ക്കാന്‍ ദില്ലി റോസ് അവന്യൂ കോടതി തീരുമാനിച്ചിട്ടുണ്ട്. ഈ വെള്ളിയാഴ്ചയാകും കേസില്‍ പ്രധാനവാദം നടക്കുക.

അമേരിക്കന്‍ യാത്രക്ക് മുന്നോടിയായാണ് രാഹുല്‍ ഗാന്ധി പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയത്. കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ എതിര്‍പ്പ് അറിയിക്കരുതെന്ന് ആവശ്യപ്പെട്ട് ദില്ലി റോസ് അവന്യൂ കോടതിയെയും രാഹുല്‍ സമീപിച്ചു. സാധാരണ പാസ്‌പോര്‍ട്ട് ലഭിക്കാനായി 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്' വേണമെന്ന ആവശ്യവുമായാണ് രാഹുല്‍ കോടതിയിലെത്തിയത്. ക്രിമിനല്‍ കേസുകളൊന്നും നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ എന്‍ ഒ സി അനുവദിക്കണമെന്നും വ്യക്തമാക്കി.

Tags