'അടുത്ത മൂന്ന് തവണത്തെ തെരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്താന്‍ രാഹുലിന് കഴിയില്ല'; പരിഹാസവുമായി അമിത് ഷാ

Amit Shah directs authorities to demolish illegal structures within 15 km radius of country's borders


രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ രംഗത്തെത്തിയിരുന്നു

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2029 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തുറന്നുകാട്ടപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. ദില്ലിയിലെ വ്യാപാരികളുടെ കച്ചവടത്തെ കോണ്‍ഗ്രസ് തകര്‍ത്തു. വീണ്ടും അഞ്ച് വര്‍ഷം കൂടെ പ്രതിപക്ഷത്തിരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കണമെന്നും അമിത് ഷാ. അടുത്ത മൂന്ന് തവണത്തെ തെരഞ്ഞെടുപ്പില്‍കൂടെ ഭരണത്തിലെത്താന്‍ രാഹുലിന് കഴിയില്ലെന്നും അമിത് ഷാ പരിഹസിച്ചു.


രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തവരാണ് കോണ്‍ഗ്രസെന്നും രാജ്യത്തെ 140 കോടി ജനങ്ങളെയല്ല, മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരെയാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നതെന്നും നിതിന്‍ നബീന്‍ ആരോപിച്ചു. ജനവിധി അംഗീകരിക്കാന്‍ രാഹുല്‍ ഗാന്ധി തയാറാകുന്നില്ല. ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും കേരളത്തിലും വിജയിക്കുമ്പോള്‍ ജനാധിപത്യം വിജയിച്ചെന്ന് പറയുന്ന കോണ്‍ഗ്രസ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ പരാജയപ്പെടുമ്പോള്‍ ജനാധിപത്യം അപകടത്തിലെന്നും പറയും. ഗാന്ധി കുടുംബത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ജനാധിപത്യം നടത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

Tags