കോൺഗ്രസിന്റെ ‘വോട്ട് കൊള്ള’ റാലിയിലെ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി
ഡൽഹി: രാംലീല മൈതാനത്ത് നടന്ന കോൺഗ്രസിന്റെ ‘വോട്ട് കൊള്ള’ റാലിയിലെ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. “മോദിയുടെ ശവക്കുഴി തോണ്ടുമെന്ന്” രാഹുൽ ഗാന്ധി നടത്തിയ പരാമർശം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു. ഇത്തരത്തിലുള്ള തരംതാഴ്ന്ന പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും, രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
tRootC1469263">വോട്ട് കൊള്ള ആരോപണം ശക്തമാക്കിക്കൊണ്ടാണ് കോൺഗ്രസ് ഡൽഹി രാംലീല മൈതാനത്ത് കൂറ്റൻ റാലി സംഘടിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു.
അധികാരമുപയോഗിച്ച് ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ചാണ് നരേന്ദ്ര മോദിയും അമിത് ഷായും അധികാരത്തിൽ തുടരുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സത്യവും അഹിംസയും മുറുകെ പിടിച്ച് ഇരുവരെയും തോൽപിക്കുമെന്നും രാഹുൽ പറഞ്ഞു.
.jpg)


