രാഹുല്‍ ഗാന്ധി ഇന്ന് വിയറ്റ്നാമില്‍ നിന്ന് മടങ്ങിയെത്തും; ഇന്‍ഡ്യ സഖ്യത്തിന്റെ തുടര്‍ പ്രക്ഷോഭങ്ങളില്‍ ആകാംക്ഷ

Rahul Gandhi is drunk 24 hours a day; Police register case against Karnataka BJP MLA Yashpal Suvarna for making hateful remarks

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെയുള്ള ഇന്‍ഡ്യ മുന്നണിയുടെ പ്രതിഷേധങ്ങള്‍ക്കിടെയുള്ള രാഹുലിന്റെ വിദേശ സന്ദര്‍ശനം ബിജെപി നേരത്തെ ആയുധമാക്കിയിരുന്നു

വിദേശ സന്ദര്‍ശന വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി ഇന്ന് വിയറ്റ്നാമില്‍ നിന്ന് മടങ്ങിയെത്തും. ബിജെപി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയേക്കും എന്നാണ് വിവരം. ഗ്യാനേഷ് കുമാറിനെതിരായ രാഹുലിന്റെ മിന്നല്‍ സമരമുറകള്‍ ഉണ്ടാകുമോ എന്നതിലാണ് ആകാംക്ഷ. ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വരാണസിയില്‍ എത്തും.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെയുള്ള ഇന്‍ഡ്യ മുന്നണിയുടെ പ്രതിഷേധങ്ങള്‍ക്കിടെയുള്ള രാഹുലിന്റെ വിദേശ സന്ദര്‍ശനം ബിജെപി നേരത്തെ ആയുധമാക്കിയിരുന്നു. രാജ്യത്ത് പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച രാഹുല്‍ പ്രതിഷേധങ്ങള്‍ക്ക് അവധി നല്‍കി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോയെന്നായിരുന്നു ബിജെപി ആരോപണം. നേരത്തെ, രാഹുലിന്റെ വിയറ്റ്‌നാം യാത്രയെക്കുറിച്ച് ചോദിച്ചപ്പോള്‍, താനൊരു ട്രാവല്‍ ഏജന്റല്ലെന്നും ആ ചോദ്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ മറുപടി.

രാഹുല്‍ ഗാന്ധി തിരികെ എത്തുന്ന സാഹചര്യത്തില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ സമരം കടുപ്പിക്കാനാണ് സാധ്യത. ഒക്ടോബര്‍ 28ന് ഗ്യാനേഷിനെതിരെ മോക്ക് ഇംപ്പീച്ച്മെന്റ് നടത്താന്‍ ഇന്‍ഡ്യ സഖ്യം തീരുമാനിച്ചിട്ടുണ്ട്. സിവില്‍ സൊസൈറ്റി അംഗങ്ങളേയും വിദ്യാര്‍ത്ഥികളേയും അടക്കം ഇതില്‍ പങ്കെടുപ്പിക്കാനാണ് നീക്കം. അഭിഭാകരേയും ജഡ്ജുമാരേയും അടക്കം പരിപാടിയിലേക്ക് ക്ഷണിച്ചേക്കും. ഇതിന് പിന്നാലെ നവംബര്‍ ഒന്നിനാണ് ഇന്‍ഡ്യ സഖ്യത്തിന്റെ മാര്‍ച്ച് തീരുമാനിച്ചിരിക്കുന്നത്. ഇന്‍ഡ്യ സഖ്യ എംപിമാരോടൊപ്പം എല്ലാ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ എത്തിക്കാനാണ് നിര്‍ദ്ദേശം.

Tags