പുതിയ സിബിഐ ഡയറക്ടറുടെ നിയമനത്തില്‍ വിയോജന കുറിപ്പ് നല്‍കി രാഹുല്‍ ഗാന്ധി
തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പ് നല്‍കിയത്.
പുതിയ സിബിഐ ഡയറക്ടറുടെ നിയമനത്തില്‍ വിയോജന കുറിപ്പ് നല്‍കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പരിഗണന പട്ടികയിലുള്ളവരുടെ രേഖകള്‍ നല്‍കിയില്ലെന്നും, ഇന്ന് യോഗത്തിലാണ് ചില വിവരങ്ങള്‍ മാത്രം നല്‍കിയതെന്നും രാഹുല്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പ് നല്‍കിയത്.
സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് തനിക്ക് ആവശ്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നില്ല. കേന്ദ്ര ഏജന്‍സിയായ സിബിഐയെ സര്‍ക്കാര്‍ നിരന്തരം ദുരുപയോഗം ചെയ്തു. പ്രതിപക്ഷത്തെയും മാധ്യമപ്രവര്‍ത്തകരെയും വിമര്‍ശകരെയുമെല്ലാം സിബിഐയെ ഉപയോഗിച്ച് ലക്ഷ്യംവെയ്ക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
2026 മെയ് 24-ന് നിലവിലെ സിബിഐ ഡയറക്ടര്‍ പ്രവീണ്‍ സൂദിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍, പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള ഉന്നതതല യോഗം നടക്കുന്നത്. ശത്രുജിത്ത് സിംഗ് കപൂര്‍, ജി.പി. സിംഗ് എന്നിവര്‍ മുന്‍നിരയിലുണ്ടെങ്കിലും പ്രവീണ്‍ സൂദിന് കാലാവധി നീട്ടിനല്‍കാനുള്ള സാധ്യതയുമുണ്ട്. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ ഡയറക്ടറെ നിയമിക്കുന്നത്.
.jpg)

