രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം ഉത്തർപ്രദേശിൽ അപകടത്തിൽപ്പെട്ടു; വൻ ദുരന്തം ഒഴിവായി, രാഹുൽ സുരക്ഷിതനെന്ന് റിപ്പോർട്ട്

Rahul Gandhi's convoy meets with accident in Uttar Pradesh; Major disaster averted, Rahul safe, reports

ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ഉത്തർപ്രദേശിൽ അപകടത്തിൽപ്പെട്ടു. സുൽത്താൻപൂർ ജില്ലയിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ വച്ച് വാഹനവ്യൂഹത്തിലെ കാറുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന വാഹനത്തിന് കേടുപാടുകളോ അപകടമോ സംഭവിച്ചിട്ടില്ലെന്ന് പൊലീസും കോൺഗ്രസ് നേതൃത്വവും സ്ഥിരീകരിച്ചു.

ലഖ്‌നൗവിൽ നിന്ന് സുൽത്താൻപൂരിലേക്ക് പോകുന്നതിനിടെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിലെ 89.5-ാം കിലോമീറ്റർ പോയിന്റിന് സമീപം ഹാലിയാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. രാഹുൽ ഗാന്ധിയുടെ കാറിന് പിന്നിലായി അകമ്പടി സേവിച്ചിരുന്ന വാഹനങ്ങളാണ് പെട്ടെന്ന് നിയന്ത്രണംവിട്ട് ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം.

അപകടവിവരമറിഞ്ഞ് ഹാലിയാപൂർ പൊലീസും ഹൈവേ പട്രോളിങ് സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ പാതയോരത്തേക്ക് മാറ്റി എക്സ്പ്രസ് വേയിലെ ഗതാഗതം മിനിറ്റുകൾക്കകം പുനഃസ്ഥാപിക്കുകയും ചെയ്തു.

Tags