പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് രാഹുൽ ഗാന്ധി
Sep 15, 2025, 18:59 IST
ഗുരുദാസ്പൂർ: പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . കർഷകരുടെ ദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി ട്രാക്ടറിൽ സഞ്ചരിച്ച അദ്ദേഹം പിന്നീട് വെള്ളക്കെട്ടിലൂടെ കാൽനടയായി മുന്നോട്ട് പോയി. പ്രളയം കാരണം വലിയ നാശനഷ്ടങ്ങളാണ് കാർഷിക മേഖലയ്ക്ക് സംഭവിച്ചിരിക്കുന്നത്.
tRootC1469263">പ്രാദേശിക കർഷകരുമായി സംസാരിച്ച രാഹുൽ ഗാന്ധി, അവരുടെ നഷ്ടം നേരിട്ട് വിലയിരുത്തി. പിസിസി പ്രസിഡന്റ് അമരിന്ദർ സിംഗ്, രാജ ഔറംഗ്, പ്രാദേശിക എംപി സുർജിത് സിംഗ് രൺധാവ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സംസ്ഥാനത്തെ ജനങ്ങൾക്കും കർഷകർക്കും എല്ലാ പിന്തുണയും നൽകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി.
.jpg)


