യുപിഐ വഴിയുള്ള പണമിടപാടുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധി

Rahul Gandhi opposes move to charge fees for UPI transactions

ദില്ലി : യുപിഐ വഴിയുള്ള പണമിടപാടുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത്. യുപിഐ പണമിടപാടുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജ് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഐസിസി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ തീരുമാനമനുസരിച്ച് യുപിഐ ഇടപാടുകള്‍ക്ക് 2000 രൂപയ്ക്ക് മുകളില്‍ 0.4 ശതമാനം ചാര്‍ജ് ഈടാക്കാന്‍ സാധിക്കും. ഇത് സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുമെങ്കിലും സാധാരണക്കാരെ ദോഷകരമായി ബാധിക്കുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. യുപിഐ വഴിയുള്ള പണമിടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമായി തുടരണമെന്നും, സര്‍ക്കാര്‍ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഏര്‍പ്പെടുത്തിയത് വിദേശ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ തള്ളി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രീണിപ്പിക്കാനാണ് നീക്കമെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നാലെയാണ് ധനമന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ത്യയുടെ യുപിഐ നയപരമായ തീരുമാനങ്ങള്‍ 'സ്വതന്ത്രമായാണ്' എടുക്കുന്നതെന്നും, ഉപഭോക്താക്കള്‍ക്ക് ഇത് സൗജന്യമായി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

Tags