രാഹുൽ ഗാന്ധിക്ക് പുതിയ പാസ്പോർട്ട് എടുക്കാം

google news
rahul

ഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പുതിയ പാസ്പോർട്ട്  എടുക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച് ഡൽഹി റോസ് അവന്യു കോടതി. മൂന്നു വർഷത്തേക്കാണ് കോടതി എൻഒസി നൽകിയത്. പത്ത് വർഷത്തേക്ക് എൻഒസി അനുവദിക്കണമെന്നായിരുന്നു രാഹുലിന്റെ ഹർജിയിൽ ഉണ്ടായിരുന്നത്. മാനനഷ്ടകേസിൽ കോടതി വിധി തിരിച്ചടിയായതിനെ തുടർന്ന് പാർലിമെന്റ് അംഗത്വത്തിൽ നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി തന്റെ നയതന്ത്ര പാസ്പോർട്ട് സമർപ്പിച്ചിരുന്നു. 

Tags