ചലോ ദില്ലി' മഹാറാലിയിൽ ഗ്യാനേഷ് കുമാറിനെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Rahul-Gandhi-lashes-out-at-Gyanesh-Kumar-and-the-BJP-at-the-Chalo-Delhi-mega-rally.jpg

ന്യൂഡല്‍ഹി: വോട്ടുകൊള്ളയ്‌ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യാസഖ്യത്തിന്റെ ചലോ ദില്ലി റാലിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ​ഗ്യാനേഷ് കുമാറിനെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി. 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിച്ച മഹാറാലിയിൽ പങ്കെടുക്കാനായി ജനം ഒഴുകിയെത്തിയതോടെ രാംലീല മൈതാനം പ്രതിഷേധ കടലായി.  വോട്ടു കൊള്ള നടത്തി ബിജെപിയെ അധികാരത്തിൽ എത്തിച്ച ഗ്യാനേഷ് കുമാർ ജയില്‍ പോകുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 

ഗ്യാനേഷ് കുമാറിനെ പുറത്താക്കിയശേഷം ഇന്ത്യാസഖ്യം മോദിയുടെയും അമിത്ഷായുടെയും അടുത്തേക്ക് വരുമെന്നും ഇരുവർക്കുമെതിരെ നിയമ നടപടിയുണ്ടാകുമെന്നും രാഹുൽഗാന്ധി പറഞ്ഞു. ഇന്ത്യാസഖ്യം രാംലീല മൈതാനിയിൽ സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ‘മോദി എവിടെയും പോകില്ലെന്നാണ് ബിജെപിക്കാർ പറയുന്നത്. 

മോദി എവിടെയും പോകില്ല. പോകാൻ ഞങ്ങൾ അനുവദിക്കില്ല. ഗ്യാനേഷ് കുമാറിനെ പുറത്താക്കിയശേഷം ഞങ്ങൾ‍ മോദിയുടെയും അമിത്ഷായുടെയും അടുത്തേക്ക് വരും. നിയമ നടപടിയുണ്ടാകും. രാജ്യത്തിനു നീതി ലഭിക്കും. അദാനിക്ക് രാജ്യത്തെ വിറ്റതിന് കണക്ക് ചോദിക്കും. മോദിക്ക് എങ്ങും പോകാൻ കഴിയില്ല’–രാഹുൽ ഗാന്ധി പറഞ്ഞു. 

12% ജനങ്ങളെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കിയ ഗ്യാനേഷ് കുമാർ സ്ഥാനം രാജിവയ്ക്കേണ്ടിവരും. ഗ്യാനേഷ് ജയിലിൽ പോകും. തെറ്റു ചെയ്തു എന്ന ബോധ്യം ഗ്യാനേഷിനുണ്ട്. അദ്ദേഹത്തിന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതൊരു സാധാരണ കൊള്ളയല്ല. ജനങ്ങളുടെ ശബ്ദത്തെയാണ് കൊള്ളയടിച്ചത്. വളരെ അപൂർവമായ സംഭവമാണിത്. 

രാജ്യദ്രോഹമാണ്. ഗ്യാനേഷ് കുമാർ ഇല്ലായിരുന്നെങ്കിൽ മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലായിരുന്നു. ആർഎസ്എസ് ഓരോ സ്ഥാപനങ്ങളെയും കയ്യടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതി, സാംസ്കാരിക സാഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ,  പൊലീസ് എല്ലാം ആർഎസ്എസ് കയ്യടക്കിഎന്നും  രാഹുൽ ഗാന്ധി പറഞ്ഞു.
 

Tags