രാഹുൽ ഗാന്ധി ഒരു അവിവാഹിതനാണ്, അതിനാൽ അദ്ദേഹത്തിന് സ്ത്രീകളെ മനസിലാക്കാൻ കഴിയില്ല ; പരിഹസിച്ച് ജഗദീഷ് വിശ്വകർമ
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപവുമായി ഗുജറാത്ത് ബിജെപി അധ്യക്ഷൻ ജഗദീഷ് വിശ്വകർമ. രാഹുൽ ഗാന്ധി ഒരു അവിവാഹിതനാണെന്നും അതിനാൽ അദ്ദേഹത്തിന് സ്ത്രീകളെ മനസിലാക്കാൻ കഴിയില്ലെന്നും വിശ്വകർമ പരിഹസിച്ചു. ലോക്‌സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ വിവാദ പരാമർശം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി നവസാരി ജില്ലയിലെ വൻസ്‌ഡയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീ ശാക്തീകരണത്തിനായി ചരിത്രപരമായ ചുവടുവെപ്പുകളാണ് നടത്തുന്നത്. എന്നാൽ വർഷങ്ങളോളം ബിൽ തടഞ്ഞുവെച്ചുകൊണ്ട് സ്ത്രീകളുടെ പൊതുരംഗത്തേക്കുള്ള കടന്നുവരവിനെ കോൺഗ്രസും പ്രതിപക്ഷവും എതിർക്കുകയാണ്. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾ ഒരിക്കലും കോൺഗ്രസിനോട് ക്ഷമിക്കില്ല," വിശ്വകർമ പറഞ്ഞു.
.jpg)

