'രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ഉപകരണമാക്കുന്നു'; സിജെപി-കോണ്‍ഗ്രസ് സമരത്തില്‍ ധര്‍മേന്ദ്ര പ്രധാന്‍
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ വിവാദമാക്കി പാര്‍ലമെന്റ് സമ്മേളനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നതിനിടെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളെ ആയുധമാക്കി പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയത്. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ വിവാദമാക്കി പാര്‍ലമെന്റ് സമ്മേളനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനായി രാഹുല്‍ ഗാന്ധിയും ഐഎന്‍സിയും വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ഉപകരണങ്ങളായി ലജ്ജയില്ലാതെ ചൂഷണം ചെയ്യുന്നത് തുടരുന്നു എന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ എക്സില്‍ കുറിച്ചത്.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപിയും കോണ്‍ഗ്രസും സമരം ശക്തമാക്കിയത് ശേഷം ധര്‍മേന്ദ്ര പ്രധാന്‍ നടത്തുന്ന ആദ്യ പ്രതികരണമാണിത്.
.jpg)

