എംപിയായ രാഹുല്‍ ഗാന്ധി 54 വിദേശ യാത്രകള്‍ നടത്തി, വിദേശ യാത്ര നടത്തുന്ന എംപിമാര്‍ പാലിക്കേണ്ട നിയമം രാഹുല്‍ പാലിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു
രാഹുല്‍ ഗാന്ധി എത്ര ദിവസം ഇന്ത്യയ്ക്ക് പുറത്ത് താമസിച്ചുവെന്നും വിദേശ യാത്രയ്ക്കിടെ എത്ര ചെലവ് വന്നുവെന്നും റിജിജു ചോദിച്ചു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രകളില്‍ ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. രാഹുല്‍ ഗാന്ധി ഇതുവരെ 54 വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ കിരണ്‍ റിജിജു, വിദേശ യാത്ര നടത്തുന്ന ഓരോ എംപിയും യാത്ര പുറപ്പെടുന്നതിന് മൂന്ന് ആഴ്ച മുന്‍പ് ഇക്കാര്യം ലോക്‌സഭാ, രാജ്യസഭാ സെക്രട്ടറിയേറ്റിനെ അറിയിക്കേണ്ടതുണ്ടെന്നും പറഞ്ഞു. രാഹുല്‍ ഗാന്ധി എത്ര ദിവസം ഇന്ത്യയ്ക്ക് പുറത്ത് താമസിച്ചുവെന്നും വിദേശ യാത്രയ്ക്കിടെ എത്ര ചെലവ് വന്നുവെന്നും റിജിജു ചോദിച്ചു.
ഇതൊരു അനുമതിയല്ല, മറിച്ച് വിവരമറിയിക്കലാണ്. എംപിമാര്‍ക്ക് വിദേശയാത്ര നടത്താം, പക്ഷേ ആ വിവരം മുന്‍കൂട്ടി നല്‍കണം. ഒരു എംപി വിദേശ ആതിഥേയത്വം സ്വീകരിക്കുകയാണെങ്കില്‍, ക്ഷണിച്ച ഏജന്‍സിയോ സംഘടനയോ വഹിക്കുന്ന ചെലവ് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ടിന്റെ (എഫ്‌സിആര്‍എ) കീഴില്‍ വരണമെന്നും കിരണ്‍ റിജിജു പറഞ്ഞു.
2004 മുതല്‍ എംപിയായ രാഹുല്‍ ഗാന്ധി 54 വിദേശ യാത്രകള്‍ നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിജിജു അവകാശപ്പെട്ടു. ഇത് 54 യാത്രകളില്‍ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് എത്ര ദിവസം അദ്ദേഹം ഇന്ത്യയ്ക്ക് പുറത്ത് തങ്ങി എന്നും അതിനായി എത്ര ചെലവ് വന്നു എന്നതുമാണ് കാര്യം. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നിയമങ്ങള്‍ പാലിക്കണമെന്ന് അഭ്വര്‍ഥിച്ച റിജിജു, വിവരങ്ങള്‍ അധികൃതരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. നിര്‍ദിഷ്ട വിദേശ യാത്രയ്ക്ക് മൂന്നു ദിവസം മുന്‍പ് ലോക്‌സഭാ സെക്രട്ടറോട് അദ്ദേഹം അറിയിക്കണം. വിദേശ ആതിഥേയത്വം സ്വീകരിക്കുകയാണെങ്കില്‍ അദ്ദേഹം എഫ്‌സിആര്‍എയ്ക്ക് കീഴില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും റിജിജു പറഞ്ഞു.
.jpg)

