'രാഹുല്‍ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറി, പ്രതിപക്ഷ നേതാവ് പദവിക്ക് ചേരാത്ത പ്രവര്‍ത്തി'; രൂക്ഷവിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍
നീറ്റ് ചോര്‍ച്ച ഉള്‍പ്പെടെ പാര്‍ലമെന്റില്‍ ഉയര്‍ന്നുവരുന്ന ഏത് വിഷയത്തിലും തുറന്ന ചര്‍ച്ചയ്ക്കും സംവാദത്തിനും കേന്ദ്ര സര്‍ക്കാര്‍ എപ്പോഴും തയ്യാറാണ്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അരാജകത്വത്തിന്റെ പ്രതീകമായി മാറിയെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രക്ഷോഭം മുന്‍ നിര്‍ത്തിയാണ് ബി ജെ പി അധ്യക്ഷന്റെ വിമര്‍ശനം. രാഹുല്‍ ഗാന്ധിയുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷ നേതാവെന്ന ഭരണഘടനാ പദവിക്ക് ഒട്ടും ചേരുന്നതല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. നീറ്റ് ചോര്‍ച്ച ഉള്‍പ്പെടെ പാര്‍ലമെന്റില്‍ ഉയര്‍ന്നുവരുന്ന ഏത് വിഷയത്തിലും തുറന്ന ചര്‍ച്ചയ്ക്കും സംവാദത്തിനും കേന്ദ്ര സര്‍ക്കാര്‍ എപ്പോഴും തയ്യാറാണ്. എന്നാല്‍ ചര്‍ച്ചക്ക് മുന്നേ അരാജകത്വ പ്രക്ഷോഭം നയിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ശൈലി രാജ്യത്ത് അസ്വസ്ഥതയ്ക്കിടയാക്കുന്നു എന്നും നിതിന്‍ നബീന്‍ കുറ്റപ്പെടുത്തി.
രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നില്‍ ശക്തമായി ഉറച്ചു നില്‍ക്കുമെന്നും ബി ജെ പി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. നേരത്തെ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രക്ഷോഭ സ്ഥലത്തെത്തി അനുനയ ചര്‍ച്ച നടത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും രംഗത്തെത്തിയിരുന്നു.
.jpg)

