മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെച്ചേ മതിയാകൂവെന്ന് രാഹുല്‍ഗാന്ധി
തെളിവുകള്‍ പുറത്തുവരുമ്പോള്‍ അദ്ദേഹത്തിന് രാജി വെക്കേണ്ടി വരും.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെച്ചേ മതിയാകൂവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാര്‍ സ്ഥാനത്തുനിന്ന് മാറാതെ നിര്‍വാഹമില്ല. തെളിവുകള്‍ പുറത്തുവരുമ്പോള്‍ അദ്ദേഹത്തിന് രാജി വെക്കേണ്ടി വരും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറവില്‍ കഴിയാമെന്ന് കരുതേണ്ടെന്നും, ഇന്നോ നാളെയോ ജനങ്ങളെ നേരിടേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു. മറ്റു വഴികളെല്ലാം അടഞ്ഞതിനാലാണ് പ്രതിപക്ഷം ഒന്നടങ്കം ഗ്യാനേഷ്കുമാറിനെ ഇംപീച്ച്മെന്റില്‍ ചര്‍ച്ച നടത്താന്‍ ഇവിടെ ഒരുമിച്ചുകൂടിയതെന്ന് രാഹുല്‍ വ്യക്തമാക്കി.
2024-ല്‍ വോട്ട് ചെയ്ത 130 മില്യണ്‍ ആളുകളെയാണ് ഒഴിവാക്കിയത്. അവര്‍ നിയമവിരുദ്ധ വോട്ടര്മാരായിരുന്നോ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി ഇംപീച്ച് ചെയ്യാനുള്ള കാരണങ്ങള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിശദീകരിച്ചു. ഖാര്‍ഗെയുടെ വസതിയിലാണ് 250 എംപിമാര്‍ ഗ്യാനേഷ് കുമാറിനെതിരെ ഒന്നിച്ചത്.
.jpg)

