അധികാരത്തിലെത്തിയാൽ നിലവിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരേ നടപടിയെടുക്കും ; രാഹുൽ ഗാന്ധി

rahul gandhi 1
rahul gandhi 1

ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ നിലവിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരേ നടപടിയെടുക്കുമെന്ന് രാഹുൽ ഗാന്ധി. നിങ്ങളുടെ മുദ്രാവാക്യം മോദി വസതിയിൽ ഇരുന്നു കേൾക്കണമെന്നും വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും പ്രിയങ്ക പറഞ്ഞു. വോട്ടുക്കൊള്ളക്കെതിരേ ഡൽഹി രാംലീല മൈതാനിയിൽ നടന്ന കോൺഗ്രസിന്റെ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു. അഞ്ചു കോടിയിലധികം പേർ ഒപ്പിട്ട വോട്ടു കൊള്ളയ്ക്കെതിരായ നിവേദനം ഉടൻ രാഷ്ട്രപതിക്ക് സമർപ്പിക്കും. പ്രതിഷേധത്തിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് ഡൽഹി രാംലീല മൈതാനത്തെത്തിയത്. 

tRootC1469263">

സത്യമെന്ന ആശയത്തിൽ ആർഎസ്എസും ബിജെപിയും വിശ്വസിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അധികാരത്തിലെത്തിയാൽ തിരഞ്ഞെടുപ്പ് കമ്മീഷനുള്ള സംരക്ഷണം ഒഴിവാക്കി ഗ്യാനേഷ് കുമാർ അടക്കമുള്ളവർക്കെതിരേ നടപടിയെടുക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ജനങ്ങൾ ബിജെപിയിൽ അസംതൃപ്തരാണ്. ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായമില്ലാതെ ബിജെപിക്ക് ജയിക്കാനാകില്ല. പാർലമെന്റിൽ ഭരണപക്ഷത്തിന് ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്. വോട്ട് കൊള്ള പാർലമെന്റിൽ ചർച്ച ചെയ്യണമെങ്കിൽ ആദ്യം രാഷ്ട്ര ഗീതം ചർച്ച ചെയ്യണമെന്നാണ് സർക്കാർ പറയുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പൊതു ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നില്ല. കോൺഗ്രസ് ഭരണഘടനയെ സംരക്ഷിക്കും. 

നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഇന്ന് നടക്കുന്നത് രാജ്യത്തെ ഓരോ പൗരന് നേരെയുള്ള ആക്രമണമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. നിയമനിർമ്മാണ സഭകളും നീതിന്യായ കോടതിയും എല്ലാം നിലകൊള്ളേണ്ടത് ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ്. എന്നാൽ ഇന്ന് ഇന്ത്യയിൽ മാധ്യമങ്ങളെല്ലാം അദാനിയുടെയും അംബാനിയുടെയും കീഴിലാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും വോട്ട് കൊള്ള രാഹുൽഗാന്ധി പുറത്ത് കൊണ്ടുവന്നു. രാഹുൽഗാന്ധി ബിഹാറിൽ എസ്‌ഐആറിനെതിരേ യാത്ര നടത്തി. കേന്ദ്രസർക്കാരിന് വോട്ട് കൊള്ള ചർച്ച ചെയ്യാൻ ധൈര്യമില്ലെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു. ബാലറ്റ് വോട്ടിങിൽ മൽസരിച്ചാൽ ഒരിക്കൽ പോലും ബിജെപി വിജയിക്കില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്മാരോടും ജനം കണക്ക് ചോദിക്കുന്ന ദിവസം ഉണ്ടാവും. തിരഞ്ഞെടുപ്പ് കമ്മീഷന്മാരുടെ പേരുകൾ ഒരിക്കൽ മറക്കരുത്. ഇവർ ഒരു നാൾ രാജ്യത്തോട് മറുപടി പറയണം. നമ്മുടെ വോട്ടുകൾ ഇവർ മോഷ്ടിച്ചുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

Tags