രാഹുൽ ഗാന്ധിയുടെ പരസ്യ സംവാദ വെല്ലുവിളി തള്ളി ബി.ജെ.പി

Now these people will be in charge of the state..! BJP announces leaders

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരസ്യ സംവാദ വെല്ലുവിളി തള്ളി ബി.ജെ.പി. പക്വതയുള്ളവർ തമ്മിലാണ് സംവാദം നടത്തേണ്ടതെന്നും ആ വാക്ക് രാഹുൽ ഗാന്ധിക്ക് ഇന്നും അന്യമാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചു. കൈയിൽ ഭരണഘടനയുമായി നടന്ന് രാജ്യത്ത് കലാപം അഴിച്ചുവിടുന്ന അരാജകവാദിയാണ് രാഹുലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദേശ ശക്തികളുടെ സഹായത്തോടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരുന്നതെന്നും, അത് തെളിയിക്കാൻ പരസ്യ സംവാദത്തിന് തയ്യാറുമാണെന്നുമുള്ള രാഹുൽ ഗാന്ധിയുടെ വെല്ലുവിളിക്കെതിരെയാണ് ബി.ജെ.പി നേതാക്കൾ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്. വെല്ലുവിളികൾ നടത്തുന്നതിന് പകരം രാഹുൽ ഗാന്ധി പാർലമെന്റിലെത്തി എസ്‌.ഐ.ആർ ചർച്ചയിൽ പങ്കെടുക്കണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് സർക്കാർ പൂർണ്ണ സന്നദ്ധത അറിയിച്ചിട്ടും കോൺഗ്രസ് മറുപടി നൽകാത്തത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. അരാജകത്വ രാഷ്‌ട്രീയം തുടർന്നാൽ ജനങ്ങൾ മറ്റൊരു ബദൽ പ്രതിപക്ഷത്തെ തേടുമെന്ന് എം.പി ഗൗരവ് ഭാട്യയും മുന്നറിയിപ്പ് നൽകി.

Tags