നടൻ രാഹുൽ അരുണോദയ് ബാനർജി കടലിൽ മുങ്ങിമരിച്ചു

Actor Rahul Arunoday Banerjee drowns in sea

 പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു. 43 വയസായിരുന്നു. ഒഡീഷയിലെ താൽസാരി ബീച്ചിൽ കടലിൽ മുങ്ങിമരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് 29 നാണ് മരണം സംഭവിച്ചത്.

2008-ൽ പുറത്തിറങ്ങിയ 'ചിരോദിനി തുമി ജെ അമർ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് രാഹുൽ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 'തുമി ആസ്ബേ ബോലേ', 'ടേക്ക് വൺ', 'സുൾഫിക്കർ', 'ബ്യോംകേഷ് ഗോത്രോ' തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സംവിധായകൻ ശ്രീജിത്ത് മുഖർജിക്കൊപ്പം 'ജാതീശ്വർ', 'ബ്യോംകേഷ് ദുർഗോ രഹസ്യ' തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

Tags