രാഘവ് ഛദ്ദ പാർട്ടി വിടുന്നു; ബിജെപിയിൽ ചേരുമെന്ന് പ്രഖ‍്യാപനം

Raghav Chadha leaves party; announces to join BJP

 ന‍്യൂഡൽഹി: പ്രമുഖ ആം ആദ്മി പാർട്ടി നേതാവും രാജ‍്യസഭാ എംപിയുമായ രാഘവ് ഛദ്ദ ബിജെപിയിലേക്ക്. വാർത്താ സമ്മേളനത്തിലൂടെയാണ് രാഘവ് പാർട്ടി വിടുന്ന കാര‍്യം വ‍്യക്തമാക്കിയത്. രാഘവിനൊപ്പം എംപിമാരായ അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരും പാർട്ടി വിടുന്നതായി പ്രഖ‍്യാപിച്ചിട്ടുണ്ട്.

രാജ‍്യസഭയിലെ ഡെപ‍്യൂട്ടി ലീഡർ സ്ഥാനത്തു നിന്ന് തന്നെ നീക്കിയതിൽ അതൃപ്തനായിരുന്നു രാഘവ്. ഇതേത്തുടർന്ന് പാർട്ടിയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ ഉണ്ടായിരുന്ന മൂല‍്യങ്ങളിൽ നിന്നും പാർട്ടി അകന്നെന്നും തെറ്റായ പാർട്ടിയിലെ ശരിയായ വ‍്യക്തിയാണ് താനെന്നും താൻ ജനങ്ങളിലേക്കാണ് പോകുന്നതെന്നും രാഘവ് ഛദ്ദ പറഞ്ഞു.

Tags