60ാം വയസിൽ പൊളിറ്റിക്കൽ സയൻസിൽ പി.എച്ച്.ഡി നേടി പഞ്ചാബ് മുൻ മുഖ്യമന്ത്രി
Sun, 21 May 2023

ന്യൂഡൽഹി: പൊളിറ്റിക്കൽ സയൻസിൽ പി.എച്ച്.ഡി പൂർത്തിയാക്കി പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജിത് സിങ് ഛന്നി. പഞ്ചാബ് യൂനിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം പി.എച്ച്.ഡി നേടിയത്. ശനിയാഴ്ച പഞ്ചാബ് യൂനിവേഴ്സിറ്റി വൈസ് ചാൻസലറിൽ നിന്നും അദ്ദേഹം ഗവേഷണ ബിരുദം സ്വീകരിച്ചു.
മറ്റ് വിദ്യാർഥികൾക്കൊപ്പമാണ് അദ്ദേഹവും ബിരുദം സ്വീകരിച്ചത്. പഞ്ചാബിന്റെ 16ാമത്തെ മുഖ്യമന്ത്രിയായിരുന്ന ഛന്നി. 2022ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായിരുന്നു ഛന്നി. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്.
ചാംകൗർ സാഹിബ്, ബഹാദുർ എന്നീ മണ്ഡലങ്ങളിൽ നിന്നായിരുന്നു അദ്ദേഹം ജനവിധി തേടിയത്. രണ്ട് മണ്ഡലങ്ങളിലും എ.എ.പിയോട് തോൽക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി.