പൂനെയിൽ ടെമ്പോ ട്രാവലറിന് തീ പിടിച്ചു; നാലുപേർ വെന്തുമരിച്ചു

pune tembo fire
pune tembo fire

തീപിടിത്തമുണ്ടായപ്പോൾ ടെമ്പോ ട്രാവലർ ബസിൽ 12 ജീവനക്കാർ ഉണ്ടായിരുന്നതായി റിപ്പോർട്ട്

പൂനെ : ജോലിസ്ഥലത്തേക്ക് ജീവനക്കാരെ കൊണ്ടുപോകുകയായിരുന്ന ടെമ്പോ ട്രാവലറിന് തീ പിടിച്ച് നാലുപേർ വെന്തുമരിച്ചു. ബസ് ഡ്രൈവർ ഉൾപ്പെടെ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു, ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. പുലർച്ചെ നെയിലെ ഹിഞ്ചേവാഡി പ്രദേശത്താണ് സംഭവം.  സ്വകാര്യ സ്ഥാപനത്തിലെ  ജീവനക്കാരെ  ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ടെമ്പോ ട്രാവലർ കത്തിയമർന്നത്. രാജീവ് ഗാന്ധി ഇൻഫോടെക് പാർക്ക് ഫേസ് 1 ലെ ദസ്സോ സിസ്റ്റംസിന് സമീപം എത്തിയപ്പോൾ, വേഗത കുറച്ചതോടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. . തീപിടിത്തമുണ്ടായപ്പോൾ ടെമ്പോ ട്രാവലർ ബസിൽ 12 ജീവനക്കാർ ഉണ്ടായിരുന്നതായി റിപ്പോർട്ട് . വാതിലുകൾ കുടുങ്ങിയതെടെയാണ് 4 പേർ വെന്തുമരിച്ചത്.

tRootC1469263">

Tags