PSPCL റിക്രൂട്ട്‌മെന്റ് 2026; 3,000 അസിസ്റ്റന്റ് ലൈൻമാൻമാരെ നിയമിക്കുന്നു

recruitment

പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡ് (PSPCL) അസിസ്റ്റന്റ് ലൈൻമാൻ തസ്തികയിലേക്ക് വൻതോതിലുള്ള നിയമനം നടത്തുന്നു. സംസ്ഥാനത്തുടനീളമുള്ള 3,000 ഒഴിവുകളിലേക്കാണ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത് (വിജ്ഞാപന നമ്പർ: CRA 315/26). പഞ്ചാബിലെ 24 മണിക്കൂർ വൈദ്യുതി വിതരണ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ വിപുലമായ റിക്രൂട്ട്‌മെന്റ്.

പ്രധാന തീയതികൾ

ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: 2026 ഏപ്രിൽ 15

അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 മെയ് 06

ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: 2026 മെയ് 11

അപേക്ഷിക്കേണ്ട വിധം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് PSPCL-ന്റെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. PSPCL ഔദ്യോഗിക വെബ്സൈറ്റിലെ “Careers” വിഭാഗത്തിൽ പോയി അസിസ്റ്റന്റ് ലൈൻമാൻ റിക്രൂട്ട്മെന്റ് ലിങ്ക് ക്ലിക്ക് ചെയ്യുക. പേര്, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ നൽകി പ്രാഥമിക രജിസ്ട്രേഷൻ പൂർത്തിയാക്കുക. വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും രേഖപ്പെടുത്തി അപേക്ഷാ ഫോം പൂരിപ്പിക്കുക. ഫോട്ടോ, ഒപ്പ്, മറ്റ് ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവ നിർദ്ദിഷ്ട ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ പേയ്‌മെന്റ് സംവിധാനം വഴി അപേക്ഷാ ഫീസ് അടയ്ക്കുക.

അപൂർണ്ണമായ അപേക്ഷകൾ പരീക്ഷാ ബോർഡ് നേരിട്ട് നിരസിക്കുന്നതാണ്. അതിനാൽ അവസാന നിമിഷത്തെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ മെയ് 6-ന് മുൻപായി തന്നെ അപേക്ഷ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണം. കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനുമായി PSPCL ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.

Tags