ഖമനയി കൊല്ലപ്പെട്ടതില്‍ ജമ്മു കശ്മീരിലും പ്രതിഷേധം
Mar 1, 2026, 15:30 IST
പ്രദേശത്തെ ഷിയ മുസ്ലിം വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇസ്രയേല്‍- അമേരിക്കന്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി കൊല്ലപ്പെട്ടതില്‍ ജമ്മു കശ്മീരിലും പ്രതിഷേധം. പ്രദേശത്തെ ഷിയ മുസ്ലിം വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ജമ്മു കശ്മീരിലെ യുഎന്നിന്റെ മിലിട്ടറി ഒബ്സര്‍വേഷന്‍ ഗ്രൂപ്പ് ആസ്ഥാനത്തിന് മുന്നിലും ശ്രീനഗര്‍, ബന്ദിപ്പോര, സോനാവാരി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനം നടന്നതായാണ് വിവരം. പ്രതിഷേധത്തില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തതായും പ്രതിഷേധക്കാര്‍ ഇസ്രയേല്‍- അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യമുയര്‍ത്തുകയും ചെയ്തതായാണ് വിവരം.
tRootC1469263">.jpg)


