ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ മമത ബാനര്‍ജി പ്രസംഗിക്കുന്നതിനിടെ പ്രതിഷേധം

mamata banerjee
mamata banerjee

തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമം, ആര്‍ജി കര്‍ കോളജ്, ആശുപത്രി സാമ്പത്തിക അഴിമതി എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മമത ബാനര്‍ജിക്കെതിരെ മുദ്രാവാക്യം വിളിച്ചത്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ കെല്ലോഗ് കോളജില്‍ പ്രസംഗിക്കുന്നതിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമം.

തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമം, ആര്‍ജി കര്‍ കോളജ്, ആശുപത്രി സാമ്പത്തിക അഴിമതി എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മമത ബാനര്‍ജിക്കെതിരെ മുദ്രാവാക്യം വിളിച്ചത്.

പ്രതിഷേധക്കാരോട് മാന്യമായിട്ടാണ് മമത പ്രതികരിച്ചത്. സദസിലുണ്ടായിരുന്നവര്‍ പ്രതിഷേധിച്ചതോടെ വിദ്യാര്‍ത്ഥികള്‍ ഹാളില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
 
Tags

News Hub