ബെംഗളൂരു ഫകീര്‍ കോളനിയില്‍ നൂറു കണക്കിന് കുടുംബങ്ങളെ ഭവനരഹിതരാക്കിയ ബുള്‍ഡോസര്‍ രാജിനെതിരെ പ്രതിഷേധം ; പുനരധിവാസ പാക്കേജ് വേണമെന്ന് മുസ്ലീം ലീഗ്

muslim league
muslim league

പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരെ ഒരു ദിവസം രാവിലെ തെരുവിലേക്കേറിയുന്നത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലയെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.

ബെംഗളൂരു യെലഹങ്ക ഫകീര്‍ കോളനിയില്‍ നൂറു കണക്കിന് കുടുംബങ്ങളെ ഭവനരഹിതരാക്കിയ ബുള്‍ഡോസര്‍ രാജിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്നവരെ ഒരു ദിവസം രാവിലെ തെരുവിലേക്കേറിയുന്നത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലയെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.

tRootC1469263">

സുപ്രീം കോടതി മുന്നോട്ട് വെച്ച നിര്‍ദേശങ്ങളെ കാറ്റില്‍ പറത്തി കൊണ്ട് നടത്തിയ കൂട്ട കുടിയൊഴിപ്പിക്കല്‍ കര്‍ണാടക ഗവര്‍മെന്റിന്റെ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കും. വികസനത്തിന്റെ പേരില്‍ നടക്കുന്ന ഈ ക്രൂരമായ കുടിയൊഴിപ്പിക്കല്‍ ഒരു നിലക്കും ന്യായീകരിക്കാനാവില്ലയെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പറഞ്ഞു.

ബുള്‍ഡോസര്‍ നടപടിക്ക് ഇരകളയവര്‍ക്ക് വേണ്ടി അടിയന്തിരമായി പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. താല്‍കാലിക താമസ സൗകര്യം സര്‍ക്കാര്‍ ചിലവില്‍ ഒരുക്കണം.സ്ഥിരമായി ഇവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കണം. മാന്യമായ നഷ്ട പരിഹാരവും ഇവര്‍ക്ക് ഉറപ്പാക്കണമെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത വേണമെന്നും യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി പി അഷ്‌റഫലി ആവശ്യപ്പെട്ടു.

Tags