അരുണാചലില്‍ സിയാങ് അണക്കെട്ടിനെതിരായ പ്രതിഷേധം കത്തുന്നു ; ബിജെപി നേതാക്കളുടെ വീട് ആക്രമിച്ചു
Oct 25, 2026, 10:24 IST
ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ എംഎല്‍എയുമായ കലിംഗ് മോയോങ്, എംഎല്‍എ ഓനി പന്യാങ് എന്നിവരുടെ വസതികളും പ്രതിഷേധക്കാര്‍ ആക്രമിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.
അരുണാചല്‍ പ്രദേശില്‍ സിയാങ് അണക്കെട്ടിനെതിരെ നടക്കുന്ന ജനകീയ പ്രതിഷേധം അക്രമാസക്തമായി. ഈസ്റ്റ് സിയാങ് ജില്ലയിലെ പസീഘട്ടില് പ്രവര്‍ത്തിക്കുന്ന എന്‍എച്ച്പിസി ഓഫീസിനും പസീഘട്ട് പോലീസ് സ്റ്റേഷനും പ്രതിഷേധക്കാര്‍ തീയിട്ടു. ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ എംഎല്‍എയുമായ കലിംഗ് മോയോങ്, എംഎല്‍എ ഓനി പന്യാങ് എന്നിവരുടെ വസതികളും പ്രതിഷേധക്കാര്‍ ആക്രമിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.
പ്രതിഷേധക്കാരുടെ കല്ലേറിലും സംഘര്‍ഷത്തിലും ഡെപ്യൂട്ടി എസ്പി ഉള്‍പ്പെടെ 40-ലധികം പൊലീസുകാര്‍ക്കും കേന്ദ്ര സുരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റു. നിരവധി പോലീസ് വാഹനങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
.jpg)


