ഒരു ലക്ഷത്തോളം രൂപയുടെ വിമാനടിക്കറ്റ് എടുത്ത് ഓസ്‌ട്രേലിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയത് പ്രതിഷേധിക്കാന്‍ ; സിജെപി പ്രക്ഷോഭത്തിന്റെ ഭാഗമായതിനെ കുറിച്ച് വെളിപ്പെടുത്തി യുവാവ്
പ്രമുഖ സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററായ സാര്‍ത്ഥക് ഗോ സ്വാമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കുചേരാന്‍ ഓസ്ട്രേലിയയില്‍ നിന്ന് വന്‍ തുക ചെലവാക്കി എത്തി യുവാവ്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭത്തില്‍ അണിചേരാനായി ഒരു ലക്ഷത്തോളം രൂപയുടെ വിമാനടിക്കറ്റ് എടുത്താണ് ഇയാള്‍ തലസ്ഥാനത്ത് എത്തിയത്. പ്രമുഖ സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററായ സാര്‍ത്ഥക് ഗോ സ്വാമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
താന്‍ വിദേശത്തുനിന്നാണ് എത്തിയതെന്ന് തെളിയിക്കാനായി ഇയാള്‍ തന്റെ ഓസ്ട്രേലിയന്‍ തിരിച്ചറിയല്‍ കാര്‍ഡും വീഡിയോയില്‍ കാണിക്കുന്നുണ്ട്. മുഹമ്മദ് ഡാനിഷ് എന്നാണ് പ്രക്ഷോഭകന്റെ പേര്. തനിക്ക് നീറ്റ് പരീക്ഷയുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും ബിടെക് ബിരുദധാരിയായ താന്‍ സര്‍ക്കാരിന്റെ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിക്കാനാണ് എത്തിയതെന്നും ഇയാള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ പതിനെട്ട് ദിവസമായി ഒരാള്‍ നിരാഹാര സമരം കിടന്നിട്ടും പ്രക്ഷോഭകരുമായി സംസാരിക്കാന്‍ പോലും അധികാരികള്‍ തയ്യാറാകാത്തതിനാലാണ് ഇത്രയും തുക ചിലവഴിച്ച് പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതെന്നും ഡാനിഷ് കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ നടന്ന 'ചലോ സന്‍സദ്' മാര്‍ച്ചിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ പുറത്തുവന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി ഡല്‍ഹിയില്‍ തടിച്ചുകൂടിയത്.
.jpg)

