പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം ; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്, രജിസ്റ്റർ ചെയ്തത് രണ്ട് എഫ്‌ഐആറുകൾ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു. രണ്ട് എഫ്‌ഐആറുകളാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്. അതീവ സുരക്ഷാ മേഖലയിൽ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്.
ലോക് കല്യാൺ മാർഗിലെ ഗേറ്റിന് മുന്നിലായിരുന്നു രാഹുൽ ഗാന്ധിയുടേയും കോൺഗ്രസ് നേതാക്കളുടേയും പ്രതിഷേധം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ 10 രാജാജി മാർഗിലെ വസതിയിൽ നിന്നും അരക്കിലോമീറ്ററോളം അകലെയാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനകവാടം. ഖർഗെയുടെ വസതിയിൽ നിന്നും കാൽനടയായാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെത്തിയത്. ഒരുമണിക്കൂറിനകം പ്രതിഷേധിച്ച ചില നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധം ശക്തമായതോടെ റോഡുകൾ അടച്ച പൊലീസ് റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെയും രംഗത്തിറക്കുകയായിരുന്നു. പിന്നീട് രാഹുൽ അടക്കമുള്ള കൂടുതൽ പേരെ ശക്തമായി പിടിച്ചുനീക്കുകയും ചെയ്തിരുന്നു.
സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപെടുത്തിയതിൽ ഡൽഹി പൊലീസ് നിയമനടപടിക്കൊരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അധിക്ഷേപ വീഡിയോകൾ പങ്കുവെച്ച അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. വിവരങ്ങൾ തേടി സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
.jpg)

