വസ്തു തര്‍ക്കം ; മകന്റെ വെട്ടേറ്റു അമ്മ മരിച്ചു

google news
murder

വസ്തു തര്‍ക്കത്തിനൊടുവില്‍ മകന്റെ വെട്ടേറ്റു അമ്മ മരിച്ചു. പിതാവ് പരുക്കുകളോടെ ആശുപത്രിയില്‍. സംഭവ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. നാഗര്‍കോവില്‍ ഭൂത പാണ്ടിക്കു സമീപം തിട്ടുവിള പെരുങ്കട സ്ട്രീറ്റില്‍ പവുലിന്റെ ഭാര്യ അമലോര്‍ഭവം (68 ) ആണ് മരിച്ചത്. 
വെട്ടേറ്റ പവുല്‍ നാഗര്‍കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മകന്‍ മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാതാപിതാക്കളോടെപ്പമാണ് മകന്‍ മോഹന്‍ദാസും കുടുംബവും താമസിച്ചു വന്നിരുന്നത് എന്ന് പൊലീസ് പറയുന്നു.
വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് മോഹന്‍ദാസിനും മാതാപിതാക്കള്‍ക്കും ഇടയില്‍ വാക്ക് തര്‍ക്കം പതിവായിരുന്നു എന്ന് സമീപവാസികള്‍ പറയുന്നു. ബുധനാഴ്ച രാത്രിയും ഇത്തരത്തില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് മകന്‍ മോഹന്‍ ദാസ് അരിവാള്‍ ഉപയോഗിച്ച് മാതാപിതാക്കളെ വെട്ടുകയായിരുന്നു.  സാരമായി പരിക്കു പറ്റിയ മാതാവ് അമലോര്‍ഭവം സംഭവസ്ഥലത്ത് മരിച്ചു.

Tags