ബംഗ്ലാദേശ് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന എംപി പ്രിയങ്ക ചതുർവേദി

PRIYANKA

 ബംഗ്ലാദേശിൽ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ, ഇന്ത്യ അവിടെ തന്ത്രപരമായ സാന്നിധ്യം അറിയിക്കേണ്ടത് അനിവാര്യമാണെന്ന് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി അഭിപ്രായപ്പെട്ടു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർള ബംഗ്ലാദേശിലെത്തിയ പശ്ചാത്തലത്തിലാണ് അവരുടെ പ്രതികരണം. അയൽരാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പാകിസ്ഥാന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ പ്രതിരോധിക്കുന്നതിനും ഇന്ത്യ നേരിട്ട് ഇടപെടേണ്ടത് അത്യാവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

tRootC1469263">

ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലുണ്ടായ വിള്ളലുകളും അവിടെ പാകിസ്ഥാൻ ചെലുത്തുന്ന സ്വാധീനവും ഗൗരവകരമാണെന്ന് പ്രിയങ്ക ചതുർവേദി നിരീക്ഷിച്ചു. ബംഗ്ലാദേശുമായുള്ള നയതന്ത്ര ബന്ധം പഴയ രീതിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കൃത്യമായ ഇടപെടലുകൾ ആവശ്യമാണ്. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആശങ്കയുണ്ടായിരുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ പ്രതിനിധിയായി സ്പീക്കർ ചടങ്ങിനെത്തുന്നത് മികച്ച നീക്കമാണെന്നും അവർ വ്യക്തമാക്കി.

മുഹമ്മദ് യൂനുസിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പ്രിയങ്ക ചതുർവേദി ഉന്നയിച്ചത്. യൂനുസ് പാകിസ്ഥാന്റെ കയ്യിലെ കളിപ്പാവയാണെന്നും ബംഗ്ലാദേശിലെ ഏറ്റവും വലിയ വിഭജനവാദി അദ്ദേഹമാണെന്നും അവർ ആരോപിച്ചു. ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് അദ്ദേഹം ഒത്താശ ചെയ്യുന്നുണ്ടെന്നും ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾക്കും പ്രവർത്തനങ്ങൾക്കും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തക്കതായ മറുപടി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

Tags