ഹൈദരാബാദിലെ സ്വകാര്യ സ്കൂള്‍ പ്രിൻസിപ്പൽ കൊല്ലപ്പെട്ട നിലയില്‍ ; പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
27 തവണ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.വീട്ടില്‍നിന്ന് രണ്ടര ലക്ഷത്തോളം രൂപയും മോഷണം പോയിരുന്നു
ഹൈദരാബാദ്: തെലങ്കാനയില്‍ നല്‍ഗൊണ്ട ജില്ലയിലെ സ്വകാര്യ സ്കൂള്‍ പ്രിൻസിപ്പലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കൊണ്ടമല്ലേപ്പള്ളി നാഗാർജുന പബ്ലിക് സ്കൂള്‍ പ്രിൻസിപ്പലും ഡയറക്ടറുമായ രൂപ റെഡ്ഡി (48) ആണ് കൊല്പപ്പെട്ടത്.
27 തവണ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.വീട്ടില്‍നിന്ന് രണ്ടര ലക്ഷത്തോളം രൂപയും മോഷണം പോയിരുന്നു. സംഭവസമയം രൂപയുടെ ഭർത്താവ് രാജേന്ദർ റെഡ്ഡി ഹൈദരാബാദിലായിരുന്നു.
സംഭവത്തില്‍ പത്താംക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രിൻസിപ്പലിന്റെ വീട്ടില്‍ നടത്തിയ മോഷണത്തില്‍ പിടിക്കപ്പെട്ടതാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
അമ്മായിയമ്മയുമായി രൂപ സംസാരിച്ച അവസാന ഫോണ്‍ കോളാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിച്ചത്. സംസാരിക്കുന്നതിനിടെ രൂപ 'ബാബു' എന്നുവിളിച്ചിരുന്നു. ഇതാണ് കേസില്‍ നിർണായകമായത്.
സാധാരണ രൂപ സ്കൂളിലെ വിദ്യാർത്ഥികളെ വിളിക്കാനാണ് ബാബു എന്ന വാക്കുപയോഗിക്കുന്നത്. ഇക്കാര്യം അമ്മായിയമ്മ പൊലീസിനോട് പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അദ്ധ്യാപികയുടെ ദിനചര്യ കൃത്യമായി അറിയാവുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും ചോദ്യംചെയ്തു.
.jpg)

