'സ്വകാര്യ ഭാഗങ്ങൾ അടക്കം കരിഞ്ഞ നിലയിൽ'; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
സ്വകാര്യ ഭാഗങ്ങളിൽ അടക്കം വൈദ്യുതാഘാതമേൽപ്പിച്ചായിരുന്നു ക്രൂരമായ കൊലപാതകം.13 വർഷമായി വിവാഹിതരായ ദമ്പതികൾക്ക് നാല് പെൺമക്കളും ഒരു ആൺകുട്ടിയുമാണ് ഉള്ളത്.
റാംപൂർ: ഉത്തർ പ്രദേശിലെ റാംപൂരിൽ ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. നസ്റീൻ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സ്വകാര്യ ഭാഗങ്ങളിൽ അടക്കം വൈദ്യുതാഘാതമേൽപ്പിച്ചായിരുന്നു ക്രൂരമായ കൊലപാതകം.13 വർഷമായി വിവാഹിതരായ ദമ്പതികൾക്ക് നാല് പെൺമക്കളും ഒരു ആൺകുട്ടിയുമാണ് ഉള്ളത്.
പോസ്റ്റ്മോർട്ടത്തിലാണ് ഇവരുടെ ശരീരത്തിലുടനീളം നിരവധി പരിക്കുകൾ കണ്ടെത്തിയത്. ഇതിൽ ഏറിയ പങ്കും പൊള്ളലേറ്റതിനേ തുടർന്നുള്ള മുറിവുകളായിരുന്നു. സംഭവത്തിൽ നസ്രീന്റെ ഭർത്താവ് ഇസ്രാർ അറസ്റ്റിലായിട്ടുള്ളത്.
നസ്രീന് മാതാപിതാക്കളിൽ നിന്ന് കുടുംബ വിഹിതമായി കിട്ടിയ ഭൂമി വിൽക്കാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഭർത്താവ് പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ഭൂമി വിൽക്കണമെന്ന് ആവശ്യപ്പെട്ട് ഇവരെ ഭർത്താവ് നിരന്തരമായി മർദ്ദിച്ചിരുന്നുവെന്നാണ് സഹോദരിമാർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. സ്വകാര്യ ഭാഗങ്ങളിൽ അടക്കം ശരീരത്തിൽ ആറിടങ്ങളിലാണ് ഇലക്ട്രിക് ഷോക്ക് എൽപ്പിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുള്ളത്.
.jpg)

