ജയിലില്‍ തടവുകാര്‍ക്ക് മൊബൈല്‍ ഫോണും, ടിവിയും ഉള്‍പ്പെടെയുള്ള ആഡംബര സൗകര്യങ്ങള്‍,മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ
സംഭവം വിവാദമായതിന് പിന്നാലെ ജയിലില്‍ അധികൃതർ കർശന പരിശോധന നടത്തി. ബാരക്ക് നമ്പർ 9ല്‍ നടത്തിയ തിരച്ചിലില്‍, ഉപയോഗിച്ച പാല്‍ കവറുകളില്‍ പൊതിഞ്ഞ് ടോയ്‌ലറ്റ് പൈപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു.
ബംഗളൂരു: ജയിലില്‍ തടവുകാര്‍ക്ക് മൊബൈല്‍ ഫോണും ടിവിയും ഉള്‍പ്പെടെയുള്ള ആഡംബര സൗകര്യങ്ങള്‍,ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ ഡിജിപി സസ്‌പെൻഡ് ചെയ്തു.അതീവ സുരക്ഷാ മേഖലയായ ജയിലിനുള്ളിലേക്ക് മൊബൈല്‍ ഫോണുകള്‍ എങ്ങനെ കടത്തിവന്നു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
സംഭവം വിവാദമായതിന് പിന്നാലെ ജയിലില്‍ അധികൃതർ കർശന പരിശോധന നടത്തി. ബാരക്ക് നമ്പർ 9ല്‍ നടത്തിയ തിരച്ചിലില്‍, ഉപയോഗിച്ച പാല്‍ കവറുകളില്‍ പൊതിഞ്ഞ് ടോയ്‌ലറ്റ് പൈപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. തുടർന്ന്, സംഭവത്തിന് ഉത്തരവാദികളായ തടവുകാരെ നിലവിലെ സെല്ലുകളില്‍ നിന്ന് പ്രത്യേക സെല്ലുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ജയിലിലെ സെല്ലിലിരുന്ന് തടവുകാർ സ്മാർട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതും ടിവിയില്‍ നെറ്റ്ഫ്ലിക്സ് കാണുന്നതുമായ വിഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍, തടവുകാരുടെ ഈ അവകാശവാദങ്ങള്‍ ഉന്നത ഉദ്യോഗസ്ഥനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ജയില്‍ അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന ദർശൻ, അഭി എന്നീ തടവുകാരാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ദൃശ്യങ്ങളില്‍ കേള്‍ക്കുന്നത് മറ്റൊരു തടവുകാരന്റെ ശബ്ദമാണെന്നും അധികൃതർ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.
.jpg)


