തടവുകാർ ജയിൽ ചാടിയ സംഭവം; തെക്കംപട്ടി സബ് ജയിലിലെ 9 ജീവനക്കാർക്ക് സസ്പെൻഷൻ
സെല്ലിലുണ്ടായിരുന്ന തടവുകാരിൽ ഒരാൾക്ക് അപസ്മാരവും ദേഹാസ്വാസ്ഥ്യവും അഭിനയിച്ചതിനെ തുടർന്ന് സഹായത്തിനായി ഉള്ളിലേക്ക് കയറിയ ജയിൽ ജീവനക്കാരെ തടവുകാർ ആക്രമിക്കുകയായിരുന്നു
തേനി: തമിഴ്നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കംപട്ടി സബ് ജയിലിൽ നിന്ന് വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ട സംഭവത്തിൽ 9 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു 2 ഹെഡ് കോൺസ്റ്റബിൾമാർ, 7 ജയിൽ വാർഡൻമാർ (ഗ്രേഡ് II ഗാർഡുമാർ) എന്നിവരുൾപ്പെടെ 9 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
സെല്ലിലുണ്ടായിരുന്ന തടവുകാരിൽ ഒരാൾക്ക് അപസ്മാരവും ദേഹാസ്വാസ്ഥ്യവും അഭിനയിച്ചതിനെ തുടർന്ന് സഹായത്തിനായി ഉള്ളിലേക്ക് കയറിയ ജയിൽ ജീവനക്കാരെ തടവുകാർ ആക്രമിക്കുകയായിരുന്നു. തടവുകാരുടെ പെട്ടെന്നുള്ള ആക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥൻ തങ്കപാണ്ഡിക്കും മറ്റ് രണ്ട് ജീവനക്കാർക്കും പരുക്കേറ്റു.
തങ്കപാണ്ഡിക്ക് തലയ്ക്കാണ് പരുക്കേറ്റത്.ഉദ്യോഗസ്ഥരെ മർദ്ദിച്ചവശരാക്കിയ ശേഷം 17 ഓളം വരുന്ന വിചാരണ തടവുകാരുടെ സംഘം ജയിൽ വളപ്പിൽ നിന്ന് ചാടിപ്പോവുകയായിരുന്നു. രക്ഷപ്പെട്ട തടവുകാരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘ രൂപീകരിച്ച് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. ഇതിനോടകം ഏതാനും തടവുകാരെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
.jpg)


