പ്രധാനമന്ത്രിയുടെ ദ്വിദിന ഫിലിപ്പീൻസ് സന്ദർശനത്തിന് തുടക്കം

There are no central government restrictions on foreign travel; Prime Minister Narendra Modi responds to fake news

ഫിലിപ്പൈൻ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പ്രധാനമന്ത്രി മോദി ഇന്നലെ പങ്കെടുത്തിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ഫിലിപ്പീൻസ് സന്ദർശനത്തിന് തുടക്കം. ആസിയാൻ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ക്വാഡ് യോഗവും നരേന്ദ്ര മോദിയുടെ അജണ്ടയിലുണ്ട്.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും പ്രാദേശിക, ആഗോള വിഷയങ്ങളിലെ സഹകരണത്തിലും കേന്ദ്രീകരിച്ചായിരിക്കും ഇന്ത്യ ചർച്ചകളെ സമീപിക്കുക.

ഫിലിപ്പൈൻ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പ്രധാനമന്ത്രി മോദി ഇന്നലെ പങ്കെടുത്തിരുന്നു. പരമ്പരാഗത ഫിലിപ്പിനോ ബറോംഗ് ടാഗലോഗ് ധരിച്ച് രാമായണ പ്രകടനത്തിനും മോദി സാക്ഷ്യം വഹിച്ചു.

ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു തന്ത്രപ്രധാന കൂട്ടായ്മയാണ് ക്വാഡ്. 2004ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സംഭവിച്ച സുനാമിക്ക് ശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ഈ നാല് രാജ്യങ്ങൾ ആദ്യമായി ഒന്നിച്ചത്.

 

Tags