പ്രഗ്‌നാനന്ദയ്‌ക്കൊപ്പമുള്ള പ്രധാനമന്ത്രി ; സോഷ്യല്‍മീഡിയയിലെ ശ്രദ്ധേയ ചിത്രമാകുന്നു

google news
modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായി അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും ശ്രദ്ധാകര്‍ഷിച്ച ഒരു ചിത്രമുണ്ട്. ഒരു വലിയ ചെസ് ബോര്‍ഡിന് അപ്പുറമിപ്പുറം മോദിയും ഇന്ത്യന്‍ കൗമാര വിസ്മയം ആര്‍ പ്രഗ്‌നാനന്ദയും ഇരിക്കുന്നതായിരുന്നു അത്. ഫിഡെ ചെസ് ലോകകപ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി പ്രഗ്‌നാനന്ദ ചരിത്രമെഴുതിയതിന് പിന്നാലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു നരേന്ദ്ര മോദി ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പ്രഗ്‌നാനന്ദയുടെ മാതാപിതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കുന്ന ചിത്രങ്ങളും മെഡല്‍ നോക്കിക്കാണുന്നതും ഇതിനൊപ്പമുണ്ടായിരുന്നു. 

'പ്രഗ്‌നാനന്ദയ്ക്കും അദേഹത്തിന്റെ കുടുംബത്തിനുമൊപ്പം, എപ്പോഴും ആവേശം നല്‍കുന്ന ചിത്രം' എന്ന തലക്കെട്ടോടെയായിരുന്നു മോദി ഇത് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. പ്രഗ്‌നാനന്ദയെ അനുമോദിച്ചും അദേഹത്തെ തുണയ്ക്കുന്ന പ്രധാനമന്ത്രിയെ പ്രശംസിച്ചും ആയിരക്കണക്കിന് പേരാണ് ചിത്രത്തിന് താഴെ കമന്റുകള്‍ രേഖപ്പെടുത്തിയത്. 43 ലക്ഷത്തിലധികം പേര്‍ ഈ ചിത്രം ലൈക്ക് ചെയ്തു. നരേന്ദ്ര മോദിയുടേതായി അടുത്തിടെ ഇന്‍സ്റ്റയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക് ചെയ്ത ചിത്രം ഇതാണ്. ഇന്ത്യയുടെ ചന്ദ്രയാന്‍ 3 വിജയശേഷം 'ഇന്ത്യ ഈസ് ഓണ്‍ ദി മൂണ്‍' എന്ന തലക്കെട്ടോടെ മോദി പങ്കുവെച്ച വൈറല്‍ ചിത്രത്തെ വരെ ഇത് പിന്നിലാക്കി. 42 ലക്ഷത്തിലധികം പേരാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ലൈക്ക് ചെയ്തത്. ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിംഗിന്റെ ഗ്രാഫിക്‌സ് ചിത്രത്തിന് 40 ലക്ഷം പേരുടെ ലൈക്കും കിട്ടി. 

 
 

Tags