ദാരിദ്ര്യത്തിൽ നിന്ന് 50 കോടി പേർ പുറത്തേക്ക്; സർക്കാരിന്റെ നേട്ടം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി
Nov 23, 2026, 19:56 IST
രാജ്യത്ത് ഏകദേശം 50 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ സംഘടിപ്പിച്ച ബിജെപി പ്രവർത്തകരുടെ സ്നേഹസംഗമ പരിപാടിയിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളും വികസന പ്രവർത്തനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര്യനിർമാർജനവുമായി ബന്ധപ്പെട്ട സർക്കാർ നടപടികളുടെ ഫലമാണ് കണക്കുകളിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചിലർ തയ്യാറാകുന്നില്ലെന്നും മോദി വിമർശിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഭരണനേട്ടങ്ങൾ ചർച്ചയാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
.jpg)

