പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സീഷെല്‍സിലേക്ക് പുറപ്പെടും
Jun 27, 2026, 07:17 IST
രാവിലെ 9 മണിക്ക് ദില്ലിയില്‍ നിന്ന് പുറപ്പെടുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് സീഷെല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സീഷെല്‍സിലേക്ക് പുറപ്പെടും. രാവിലെ 9 മണിക്ക് ദില്ലിയില്‍ നിന്ന് പുറപ്പെടുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് സീഷെല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് സെഷെല്‍സ് നാഷണല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വൃക്ഷത്തൈ നട്ട് സന്ദര്‍ശനം തുടങ്ങും.
വൈകിട്ട് സീഷെല്‍സ് കോസ്റ്റ് ഗാര്‍ഡ് ബേസിലെ പരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി, രാത്രി പ്രസിഡന്റ് ഡോ പാട്രിക് ഹെര്‍മിനി ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക വിരുന്നിലും പങ്കെടുക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂട്ടി ഉറപ്പിക്കാനാണ് സന്ദര്‍ശനം.
.jpg)

