പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍, ചൈന സന്ദര്‍ശനത്തിനായി ഇന്ന് യാത്ര തിരിക്കും

modi
modi

രണ്ടു ദിവസം ജപ്പാനില്‍ നടത്തുന്ന ചര്‍ച്ചകളില്‍വ്യാപാര രംഗത്തെ സഹകരണവും ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചര്‍ച്ചയാവും.

തീരുവയെ ചൊല്ലിയുള്ള ഇന്ത്യ അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെ നരേന്ദ്ര മോദി ജപ്പാന്‍, ചൈന സന്ദര്‍ശനത്തിനായി ഇന്ന് യാത്ര തിരിക്കും. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കുന്നത്. രണ്ടു ദിവസം ജപ്പാനില്‍ നടത്തുന്ന ചര്‍ച്ചകളില്‍വ്യാപാര രംഗത്തെ സഹകരണവും ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചര്‍ച്ചയാവും.

tRootC1469263">


ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി പ്രധാനമന്ത്രി ഞായറാഴ്ച ചൈനയിലെത്തും. അമേരിക്കയുമായി താരിഫ് തര്‍ക്കം തീര്‍ക്കാന്‍ ഇന്ത്യ ചര്‍ച്ചയൊന്നും നിശ്ചയിച്ചിട്ടില്ല. ബ്രിക്‌സ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണം എന്ന ആലോചന ഇന്ത്യയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കുമിടയില്‍ നടന്നേക്കും.

Tags