പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ജി 20 വിര്‍ച്ച്വല്‍ ഉച്ചകോടി ഇന്ന് ചേരും ; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വിട്ടു നില്‍ക്കും

google news
pm modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ജി 20 വിര്‍ച്ച്വല്‍ ഉച്ചകോടി ഇന്ന് ചേരും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പകരം പ്രധാനമന്ത്രി ലി ഖിയാങ് പങ്കെടുക്കുമെന്നും ചൈന അറിയിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അടിയന്തര ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്ത ഷി ജിന്‍ പിങ് എന്തുകൊണ്ട് മോദിയുടെ അധ്യക്ഷതയില്‍ ജി 20 വിര്‍ച്ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല എന്നത് ആഗോളതലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

നേരത്തെ ദില്ലിയില്‍ ചേര്‍ന്ന ജി 20 ഉച്ചകോടിയില്‍ നിന്നും ഷി ജിന്‍ പിങ് വിട്ടു നിന്നിരുന്നു.

അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മോദിയുടെ അധ്യക്ഷതയില്‍ ജി 20 വിര്‍ച്ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കും എന്നാണ് സൂചന. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ജി 20 വിര്‍ച്ച്വല്‍  ഉച്ചകോടി ചര്‍ച്ചയാകും. സൗദി അറേബ്യ, യു എ ഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ അതിഥികളായി വിളിച്ചിരിക്കുന്ന ഉച്ചകോടിയില്‍ വെടി നിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയേക്കും

Tags