ഷാങ്ഹായ് സഹകരണ ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും
ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായും നടത്തിയ കൂടിക്കാഴ്ചകളിലും മോദി ഇക്കാര്യം പറഞ്ഞിരുന്നു.
കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രധാന സെഷന്‍ നടക്കുന്നത്. ഭീകരവാദം അടക്കം വിഷയങ്ങള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചേക്കും. സംഘര്‍ഷങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാടും അറിയിക്കും. ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായും നടത്തിയ കൂടിക്കാഴ്ചകളിലും മോദി ഇക്കാര്യം പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയും വ്‌ളാദിമിര്‍ പുടിനും ബിഷ്‌കെക്കില്‍ ഒരേ വാഹനത്തില്‍ സഞ്ചരിക്കുന്ന ചിത്രവും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെയും ഉച്ചകോടിക്കിടെ ഇന്ന് മോദി കണ്ടേക്കും. അടുത്ത മാസം നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷീ ജിന്‍പിങ്ങിനെ വീണ്ടും മോദി ക്ഷണിക്കും.
.jpg)

