പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം ജടായുപാറയിലേക്ക്; ആദ്യം കേന്ദ്ര ടൂറിസം മന്ത്രി എത്തും പിന്നീട് മോദിയെത്തും
Nov 19, 2026, 18:05 IST
പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം ജടായുപാറ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഇതിന് മുന്നോടിയായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത് ജടായുപാറയിൽ എത്തും. ഇതുമായി ബന്ധപ്പെട്ട് രാജീവ് അഞ്ചലും കേന്ദ്രമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഡൽഹി ബിനാലെയിൽ ജടായുവിന്റെ പങ്കാളിത്തം വേണമെന്ന് അറിയിച്ചിട്ടുണ്ടെന്നും, അതിന് ശേഷമായിരിക്കും പ്രധാനമന്ത്രി എത്തുകയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ബിജെപിയിൽ നിന്ന് പത്മജ വേണുഗോപാൽ രാജിവെച്ച സംഭവത്തിലും കേന്ദ്രമന്ത്രി പ്രതികരിച്ചു. വിഷയത്തിൽ പ്രതികരിക്കേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും മറുപടി പറയേണ്ടയാൾ താനല്ലെന്നും അദ്ദേഹം പറഞ്ഞു. പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നത് താനല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.അതേസമയം, അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ ഉൾപ്പെടെയുള്ളവരെ വെറുതെവിട്ട കോടതി വിധി സങ്കടകരമായ കാര്യമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. പ്രതികൾക്ക് ഷുക്കൂറിന്റെ കുടുംബത്തിന്റെ ശാപം ഏൽക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
.jpg)

