ത്രിദിന സന്ദർശനം; ആഫ്രിക്കൻ ദ്വീപ് സമൂഹ രാജ‍്യമായ സെയ്ഷെൽസിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Prime Minister Narendra Modi leaves for Seychelles, an African island nation, on a three-day visit

 ന‍്യൂഡൽഹി: ആഫ്രിക്കൻ ദ്വീപ് സമൂഹ രാജ‍്യമായ സെയ്ഷൽസിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. സെയ്ഷെൽസ് ദേശീയ ദിനത്തിന്‍റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ മുഖ‍്യാതിഥിയായി ക്ഷണം ലഭിച്ചതു പ്രകാരം മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി യാത്ര തിരിച്ചിരിക്കുന്നത്.

സെയ്ഷെൽസ് ദേശീയ അസംബ്ലിയിൽ പ്രധാനമന്ത്രി സംസാരിക്കും. അവിടത്തെ ഇന്ത‍്യൻ സമൂഹത്തെ കണ്ട ശേഷം തിങ്കളാഴ്ചയോടെ അദ്ദേഹം മടങ്ങും. മോദിക്കൊപ്പം ഇന്ത‍്യൻ സേനകളുടെ സംഘങ്ങളും ആഘോഷത്തിൽ പങ്കെടുക്കും.

Tags