ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

pm modi

ടിക്കറ്റെടുത്ത ശേഷമായിരുന്നു മോദിയുടെ യാത്ര.

ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 4,900 കോടി രൂപയോളം ചെലവഴിച്ചു നിര്‍മിച്ച പൂനമല്ലി മുതല്‍ വടപളനി വരെയുള്ള സര്‍വീസ് ആണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം പോരൂര്‍ ബൈപാസ് സ്റ്റേഷനില്‍ നിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചും പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തു. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം നല്‍കി ടിക്കറ്റെടുത്ത ശേഷമായിരുന്നു മോദിയുടെ യാത്ര. മുഖ്യമന്ത്രി സി ജോസഫ് വിജയ്യും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 13,000 കോടി രൂപയുടെ വികസന പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും

ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ മോദിയെ ഗവര്‍ണറും മുഖ്യമന്ത്രിയും എത്തിയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ചെന്നൈ നഗരം. 

Tags