പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം ; സംസ്ഥാന - ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ തീരുമാനം
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ നിര്‍ദേശിച്ചു
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം ചേര്‍ന്നു. സംസ്ഥാന - ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ നിര്‍ദേശിച്ചു. വ്യാപാര, സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുക, വിതരണ ശൃംഖല സംരക്ഷിക്കുക, ഊര്‍ജ സുരക്ഷ ഉറപ്പാക്കുക, ജന താല്പര്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും യോഗത്തില്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകണം, നിരന്തരം സമ്പര്‍ക്കം ഉറപ്പാക്കണം. നിരന്തരം വിവരങ്ങള്‍ കൈമാറാന്‍ സംവിധാനം ഒരുക്കുമെന്നും യോഗത്തില്‍ അറിയിച്ചു. കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി ഒഴിവാക്കാനും മുന്‍കൂട്ടി നടപടികള്‍ എടുക്കാനും നിര്‍ദേശം നല്‍കി. ഓണ്‍ലൈനിലെ വ്യാജ പ്രചരണങ്ങള്‍ തടയണം. അതേസമയം മുഖ്യമന്ത്രിമാരുടെ നിര്‍ദേശങ്ങള്‍ക്ക് മോദി നന്ദി അറിയിച്ചു.
.jpg)


