പ്രധാനമന്ത്രിയായി 4399 ദിവസം തുടര്‍ന്ന് റെക്കോര്‍ഡിട്ട നരേന്ദ്രമോദിയ്ക്ക് ആശംസകളുമായി നേതാക്കള്‍

'Minimize fuel consumption, avoid buying gold, and encourage 'work from home' in workplaces'; Prime Minister Narendra Modi suggests

യോഗത്തില്‍ നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങള്‍ പ്രകീര്‍ത്തിക്കുന്ന പ്രമേയം പാസാക്കി.

വരുന്ന ദശകത്തില്‍ രാജ്യത്തിന്റെ വികസനം കൂടുതല്‍ വേഗത്തിലാക്കുകയെന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ഡിഎ ഭരണകാലത്ത് അസാധ്യമെന്ന് തോന്നിച്ച പലതും നടപ്പാക്കി. കോണ്‍ഗ്രസ് ഒരുപതിറ്റാണ്ട് ഭരിച്ചിട്ടും ഒന്നും നടക്കാഞ്ഞത് എന്തുകൊണ്ട് എന്ന് ജനം ചോദിക്കുന്നു. ഇനിയും നിരവധി ലക്ഷ്യങ്ങള്‍ കൈവരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി 4399 ദിവസം തുടര്‍ച്ചയായി ഇരുന്ന് റെക്കോര്‍ഡിട്ട സാഹചര്യത്തിലാണ് എന്‍ഡിഎ യോഗം ചേര്‍ന്നത്. എന്‍ഡിഎ യോഗത്തില്‍ ബംഗാളി പലഹാരമായ ജാല്‍മുരി മുഖ്യമന്ത്രി സുവേന്ദു അധികാരിമോദിക്ക് നല്‍കി. നേതാക്കള്‍ക്കൊപ്പം മോദി ജാല്‍മുരി കഴിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബംഗാളിലെ തെരുവിലെ കടയില്‍നിന്നും മോദി ജാല്‍മുരി കഴിച്ചത് ബിജെപി വലിയ ചര്‍ച്ചയാക്കിയിരുന്നു. 

യോഗത്തില്‍ നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങള്‍ പ്രകീര്‍ത്തിക്കുന്ന പ്രമേയം പാസാക്കി. അമിത് ഷാ അടക്കം കേന്ദ്ര മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. മോദിയെ പുകഴ്ത്തി നിതീഷ് കുമാറിന്റെ ലേഖനം ചര്‍ച്ചയായിരുന്നു. മോദി, അഴിമതി കറ പുരളാത്ത നേതാവെന്ന് നിതീഷ് കുമാര്‍ പ്രശംസിച്ചു. ആഗോള തലത്തില്‍ ഇന്ത്യയുടെ വിലയും നിലയും മോദി ഉയര്‍ത്തിയെന്നും പ്രശംസ. ഇന്നലെ ചന്ദ്രബാബു നായിഡുവും ലേഖനം എഴുതിയിരുന്നു. നരേന്ദ്ര മോദിയെ കേന്ദ്ര മന്ത്രിസഭയും പ്രശംസിച്ചു.

Tags