മെലഡി മാത്രമല്ല; പ്രധാനമന്ത്രി മോദി ലോകനേതാക്കള്‍ക്ക് സമ്മാനിച്ച ഭക്ഷ്യവസ്തുക്കള്‍ അറിയാമോ ?

Not just Melody; Do you know the food items that Prime Minister Modi gifted to world leaders?

സ്‌നേഹം, കൃതജ്ഞത, ബഹുമാനം, അഭിനന്ദനം തുടങ്ങിയ വികാരങ്ങളൊക്കെ പ്രകടിപ്പിക്കാന്‍ സമ്മാനങ്ങള്‍ സഹായിക്കാറുണ്ട്. അടുത്തിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ ജോര്‍ജിയ മെലോനിയെ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനമായി നല്‍കിയത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മിഠായിയായ മെലഡിയാണ്. രണ്ട് പ്രധാനമന്ത്രിമാരുടേയും പേരുകള്‍ ഒന്നിച്ച് ചേര്‍ത്ത് സോഷ്യല്‍മീഡിയയില്‍ 'മെലോഡി' (#Melodi)എന്ന വൈറല്‍ ഹാഷ്ടാഗ് സൃഷ്ടിക്കപ്പെടുകയും വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ ആകെ തരംഗമാകുകയും ചെയ്തിരുന്നു. മെലഡി ചോക്ലേറ്റ് മാത്രമല്ല 5 രാഷ്ട്ര പര്യടനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കള്‍ക്ക് സമ്മാനിച്ച 10 പരമ്പരാഗതവും വ്യത്യസ്തമായ ഇന്ത്യന്‍ ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്നുനോക്കാം.
കേസര്‍ മാമ്പഴം

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രധാനമന്ത്രി സമ്മാനമായി നല്‍കിയത് കേസര്‍ മാമ്പഴമാണ്. പ്രധാനമായും ഗിര്‍ വനപ്രദേശങ്ങളിലും ഗുജറാത്തിലെ ജുനഗദ് ജില്ലയിലുമാണ് ഈ മാമ്പഴം കൃഷി ചെയ്യുന്നത്. മധുരപലഹാരങ്ങള്‍, ജ്യൂസുകള്‍ എന്നിവ ഉണ്ടാക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.
മേഘാലയ പൈനാപ്പിള്‍

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രധാനമന്ത്രി സമ്മാനിച്ചത് മേഘാലയ പൈനാപ്പിളാണ്. മേഘാലയയിലെ റി-ഭോയ് മേഖലയില്‍ വളരുന്ന ഖാസി പൈനാപ്പിളുമായി ബന്ധപ്പെട്ട ജിഐ-ടാഗ് ചെയ്ത പഴമാണിത്. നല്ല മധുരത്തിനും സുഗന്ധത്തിനും ജൈവകൃഷി രീതികള്‍ക്കും പേരുകേട്ടതാണ് ഈ പൈനാപ്പിള്‍. ജ്യൂസുകള്‍, മധുരപലഹാരങ്ങള്‍, ജാം, സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും ഈ പൈനാപ്പിള്‍ ഉപയോഗിക്കുന്നുണ്ട്.

Tags